Tuesday, November 22, 2016

ഗൾഫ് പണവും, ഇടതുപക്ഷവും ശബരിമലയിലെ അയ്യപ്പനും പിന്നേ സാംസ്കാരിക മേൽക്കോയ്മയും


കേരളത്തിലാരുടെയും ശ്രദ്ധയിൽ പെടാതെ ഒരു പരിവർത്തനം നടക്കുന്നുണ്ട്- അമ്പലങ്ങളിലെ ദൈവ മാറ്റം. കേരളത്തിലെന്നും ദൈവങ്ങളുടെ ചരിത്രം വിചിത്രമാണ്. ഓരോ കാലഘട്ടങ്ങളിലും തനതു സമൂഹങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ പ്രാധാന്ന്യങ്ങൾക്കനുശ്രുതമായി മാറ്റി മറിക്കപ്പെട്ട ഒരു ചരിത്രമാണ് ദൈവങ്ങൾക്കുള്ളത്. നൂറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രം ചരിത്രകാരന്മാർക്കു വിട്ടുകൊടുത്ത്  കഴിഞ്ഞ പത്തുനാല്പതു കൊല്ലത്തെ ചരിത്രമെടുത്താൽ തന്നെ ഈ വ്യതിയാനങ്ങൾ തിരിച്ചറിയാവുന്നതാണ് .   പൊതുവെ കേരളത്തിലെ ദൈവങ്ങളെ  മൂന്നായി  ആയി തരാം തിരിക്കാം
൧. വൈദീക പാരമ്പര്യമുള്ളവ.
൨ താന്ത്രിക പാരമ്പര്യമുള്ളവ
൩. ഗോത്ര സംസ്കാര പാരമ്പര്യമുള്ളവ

ഇവയിൽ ആദ്യകൂട്ടത്തിൽ   പൊതുവെ ശൈവ കുടുംബത്തിലെ ദൈവങ്ങളെയും , വൈഷ്ണവ കുലത്തിലെ ദൈവങ്ങളെയും , രാമായണ കുടുംബത്തിലെ ദൈവങ്ങളെയും, യജ്ഞ സംസ്കാര കുടുംബത്തിലെ ദൈവങ്ങളെയും   ഉൾപ്പെടുത്തിയിരിക്കുന്നു.  യജ്ഞ കുടുംബത്തിലെ ദൈവങ്ങൾ ഇന്ന് പൊതുവെ അമ്പലങ്ങളിൽ കാണാറില്ല.  അവരധികവും  വൈദീക പാരമ്പര്യ കുടുംബ സ്വത്തുക്കളായി  തീർന്നിരിക്കുന്നു.  രണ്ടാമത്തെ കൂട്ടത്തിൽ ആദ്യ കൂട്ടത്തിലെ ദൈവങ്ങളും, ഗോത്ര സംസ്കാരത്തിൽനിന്നും പരിവർത്തനം ചെയ്തെടുത്ത പോഷക ദൈവങ്ങൾ എന്നറിയപ്പെടുന്ന  ദേവി കുടുംബത്തിലെ ദൈവങ്ങളും, സർപ്പകാവുകളും, ബ്രഹ്മരക്ഷസ്സ് പോലെ പ്രേത പിശാചുക്കളും, അയ്യപ്പനെ പോലെ അധികമൊന്നും ചരിത്രമില്ലാത്ത ദൈവങ്ങളും ഉൾപ്പെടുത്തി അമ്പലങ്ങളിൽ ആരാധിക്കപ്പെടുന്നു . എന്നാൽ ഗോത്ര സംസ്കാര  പ്രേത, പിശാച് , തെയ്യം , സർപ്പം തുടങ്ങിയ ദൈവങ്ങൾ വൈദീക പാരമ്പര്യങ്ങളിൽ നിന്നുമകന്നു കാവുകളിലും, വയലുകളിലും, കുടുംബങ്ങളിലും തനതു സംസ്കാരത്തിന്റെ ആരാധന സമ്പ്രദായങ്ങൾക്കനുശ്രുതമായി കെട്ടിയാടപ്പെടുന്നു.

എന്നാൽ ഗൾഫ് പണം കേരളത്തിൽ കൊണ്ടുവന്ന സമത്വധിഷ്ഠിത സാമൂഹിക പരിവർത്തനം കേരളത്തിലെ ഗ്രാമങ്ങളെ ഒട്ടൊന്നുമല്ല മാറ്റി മറച്ചത്.  കേരളത്തിൽ എഴുപതുകൾ വരെ നീണ്ടു നിന്ന ബൂർഷ്വാ ജാതി വ്യവസ്ഥാധിഷ്ഠിത  സാമ്പത്തീക സാമൂഹ്യഘടനയെ മറികടന്നു ഗൾഫ് പണം ഒരു സമത്വധിഷ്ഠിത  സന്പത്ഘടന പടുത്തുയർത്തിയപ്പോൾ ഏറ്റവും അധികം മാറ്റപ്പെട്ടതും മുകളിൽ പറഞ്ഞ ആരാധനാ സന്പ്രദായങ്ങൾ ആയിരുന്നു. ശക്തരെ അനുകരിക്കുകയോ , ആശ്രയിക്കുകയോ ചെയ്യുക എന്ന ജൈവീക -പരിണാമ  പ്രക്രിയയുടെ പ്രതിഫലനമായി കേരളത്തിൽ ദൈവങ്ങളുടെ മുകളിലുള്ള ആധിപത്യത്തിലും വ്യതിയാനമുണ്ടായി. വൈദീക താന്ത്രിക പാരന്പര്യമുള്ളവർ ഗോത്രസംകാരത്തെയും, ഗോത്രസംസ്കാരമുള്ളവർ വൈദീക പാരന്പര്യത്തെയും തങ്ങളുടെ ആരാധനാക്രമത്തിലേക്കും ദൈവങ്ങളിലേക്കും പകർത്തിഎഴുത്തുകയുണ്ടായി.  സന്പത്ഘടനയിലുണ്ടായ മാറ്റങ്ങൾ യാത്ര സൗകര്യങ്ങൾ വർധിപ്പിച്ചതും ഈ പരിണാമത്തെ ത്വരിതഗതിയിലാക്കി എന്നും കാണാവുന്നതാണ്.  അതിലും മുകളിലായി ഗൾഫ് പണം പ്രചാരത്തിൽ കൊണ്ടുവന്ന ടേപ്പ് റെക്കോർഡർ സംസ്കാരം, ഗോത്രസംസ്കാരത്തിലധിഷ്ഠിതമായ ജനപ്രിയപാട്ടു സംസ്കാരത്തിലൂടെ ദൈവങ്ങളെയും അന്പലങ്ങളെയും യാത്രാസൗകര്യങ്ങളോടൊപ്പം കൂടുതാൽജനപ്രിയമാക്കുകയും മുകളിൽ പറഞ്ഞ സാംസ്കാരിക കൊടുത്തുവാങ്ങൽ ത്വരിതപ്പെടുത്താൻ ഉപകാരപ്പെടുകയും  ചെയ്തതു .

ഈ പരിണാമത്തിൽ ഗോത്ര സംസ്കാ   (ജനപ്രിയ ദൈവ പ്രകീർത്തിത നാടൻ പാട്ടുകളെ, ശാസ്ത്രീയ സംഗീതത്തിലെ ദൈവ പ്രകീർത്തനവുമായി തെറ്റിധരിക്കരുത്‌ ). ഈ പരിണാമത്തിൽ ഗോത്ര സംസ്കാരാധിഷ്ഠിത ദൈവങ്ങൾ താന്ത്രിക സംസ്കാരത്തിലേക്കും, താന്ത്രിക സംസ്കാരാധിഷ്ഠിത ദൈവങ്ങൾ ഗോത്ര സംസ്കാരങ്ങളിലേക്കും മൊഴിമാറ്റം ചെയ്യ്പെട്ടു.  പല ദൈവങ്ങളും അപ്രധാനങ്ങളായി- (ഒരുകാലത്തു വളരെ പ്രധാനമായിരുന്നു സുബ്രമണ്യനെപോലുള്ള ദൈവങ്ങൾ), പോഷക ദൈവങ്ങൾ പ്രധാന ദൈവങ്ങളായി( അയ്യപ്പൻ, ദേവി ), കാവുകൾ അന്പലങ്ങളായി, ദൈവങ്ങളിൽ ചില ദൈവങ്ങൾ സാമൂഹിക സമ്പത്ഘടനക്കനുശ്രുതമായി പ്രാധാന്യരായി ( മുത്തപ്പൻ, ഗുരുവായൂരപ്പൻ, അയ്യപ്പൻ ).  കേളത്തിൽ പക്ഷെ ഈ സാംസ്കാരിക കൊടുക്കൽ വാങ്ങൽ  പ്രക്രിയയിൽ  ഗോത്രസംസ്കാരം പതിയെ വൈദീക- താന്ത്രിക മേൽക്കോയ്മക്കു അടിമപ്പെടുകയാണുണ്ടായത്. വൈദീക -താന്ത്രിക സംസ്കാരത്തിലിടം തേടാത്ത , ഗോത്ര സംസ്കാര ദൈവങ്ങൾക്ക് ഇന്ന് പൊതുസമൂഹത്തിൽ രണ്ടാംതര സ്ഥാനം  മാത്രമേയുള്ളൂ.

ഈ വൈദീക- താന്ത്രിക മേൽക്കോയ്‌മാക്കും, ഗോത്ര സംസ്കാര അപചയത്തിനും ഇടതുപക്ഷ ചിന്താസരണികൾ ചെയ്ത സംഭാവനകൾ അപ്രമാദമാണ്.  ഇടതു പക്ഷ ചിന്തകർ ഗോത്രസംസ്കാര ദൈവങ്ങളെ കാലയാക്കി മാറ്റിയപ്പോൾ, വൈദീക- താന്ത്രിക ദൈവങ്ങളെ ദൈവങ്ങളായി തന്നെ നിലനിർത്തിയപ്പോൾ, അറിയാതെയോ അറിഞ്ഞോ ഈ പ്രവർത്തികൾ ഹിന്ദുത്വ അജണ്ടകളാണ് പ്രയോഗത്തിൽ വരുത്തിയത്. സമൂഹം പതിയെ ഗോത്രസംസ്കാര ദൈവങ്ങൾക്ക് രണ്ടാം സ്ഥാനവും   വൈദീക- താന്ത്രിക ദൈവങ്ങൾക്ക് പ്രഥമ സ്ഥാനവും നൽകി.  അതിലും മുകളിലായി സാംസ്കാരികപരമായി സമൂഹത്തിൽ  വൈദീക- താന്ത്രിക പാരമ്പര്യങ്ങൾക്കു അപ്രമാദിത്യവും കൊണ്ടുവന്നു.

ഇപ്പോൾ നടന്ന ശബരിമല പെരുമാറ്റം ഈ പശ്ചാത്തലത്തിൽ വേണം തിരിച്ചറിയാൻ. ശബരിമലയും ശാസ്താവും ഗോത്രസംസ്കാര പ്രതിബിംബങ്ങളാണ്‌, അയ്യപ്പൻ  വൈദീക- താന്ത്രിക സംസ്കാരത്തിന്റെ പ്രതിബിംബവും. ഇതൊരു മൊഴിമാറ്റം മാത്രമല്ല ഒരു സാംസ്കാരിക മേകോയ്മയുടെ സ്ഥാപനവും കൂടിയാണ്.  ഗൾഫ് പണവും, ഇടതുപക്ഷവും സംഭാവന ചെയ്ത ഒരു സാംസ്കാരിക പുനർപ്രക്രിയയുടെ തുടർ പ്രക്രിയ മാത്രമാണിത്. ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കേണ്ടതായ ഒരു കാര്യവുമാണിത്. എന്നാൽ രാജ്യവ്യാപകമായി നടക്കുന്ന സാംസ്കാരിക മേൽക്കോയ്മ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും ഇത് ഭീതി ജനകമാണ്. വിശേഷിച്ചു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കൂടി കണക്കിലെടുക്കുന്പോൾ


No comments: